FootballFeatured

മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം; ആഴ്‌സണലിന് തൊട്ടുപിന്നിൽ എത്തി, കിരീടപ്പോരാട്ടം മുറുകുന്നു

Resizedimage 2026 05 09 23 55 29 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെന്റ്‌ഫോർഡിനെതിരായ ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ആഴ്‌സണലുമായുള്ള അകലം വെറും രണ്ട് പോയിന്റായി കുറയ്ക്കാൻ സിറ്റിക്ക് സാധിച്ചു. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജെറമി ഡോക്കു, എർലിംഗ് ഹാലണ്ട്, മർമൗഷ് എന്നിവരാണ് സിറ്റിക്കായി ഗോളുകൾ നേടിയത്.


മത്സരത്തിന്റെ 60-ാം മിനിറ്റിൽ ജെറമി ഡോക്കുവിലൂടെയാണ് സിറ്റി ആദ്യ ഗോൾ കണ്ടെത്തിയത്. പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് പന്ത് സ്വീകരിച്ച ഡോക്കു പ്രതിരോധ താരങ്ങളെ വെട്ടിച്ച് മനോഹരമായ ഒരു ഇടങ്കാലൻ ഷോട്ടിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് 75-ാം മിനിറ്റിൽ എർലിംഗ് ഹാലണ്ട് സിറ്റിയുടെ രണ്ടാം ഗോൾ നേടി. ഈ സീസണിൽ ഹാലണ്ടിന്റെ 26-ാം പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്. അന്റോയിൻ സെമെനിയോ നൽകിയ പാസിൽ നിന്നുള്ള ഒരു കൂട്ടപ്പൊരിച്ചിലിനിടയിൽ നിന്നാണ് ഹാലണ്ട് പന്ത് വലയിലാക്കിയത്.


അവസാന നിമിഷം മർമോഷ് കൂടെ ഗോൾ നേടിയതോടെ സിറ്റി ജയം ഉറപ്പിച്ചു. വിജയത്തോടെ സിറ്റി കിരീടപ്പോരാട്ടത്തിൽ ആഴ്‌സണലിന് കടുത്ത ഭീഷണി ഉയർത്തുകയാണ്. അവസാന ഘട്ടത്തിലേക്ക് കടക്കുന്ന ലീഗിൽ ഓരോ പോയിന്റും ഇനി നിർണ്ണായകമാണ്. നാളെ ആഴ്സണൽ വെസ്റ്റ് ഹാമിനെ നേരിടാൻ ഇരിക്കുകയാണ്.