Indian Super League

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ, പ്രധാന താരങ്ങൾ ഇല്ല

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഗുവാഹത്തിയിൽ വച്ചാണ് മത്സരം നടത്തുന്നത്. പ്ലേ ഓഫ് ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാംനിര ടീമും ആയാകും ഇറങ്ങുക. പ്രധാന താരങ്ങൾ ആരും കളത്തിൽ ഉണ്ടാകില്ല എന്നാണ് പരിശീലകൻ ഇവാൻ സൂചന നൽകിയത്‌.

കേരള 24 04 03 21 13 06 424

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ ദിമി, ഫെഡോർ, ലൂണ എന്നിവരാരും ബ്ലാസ്റ്റേഴ്സിനൊപ്പം ഗുവാഹത്തിലേക്ക് യാത്ര ചെയ്തിട്ടില്ല. ലെസ്കോവിച്, ഡെയ്സുകെ എന്നിവർ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇരുവരും കളിക്കാൻ സാധ്യതയില്ല. കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയവരെല്ലാം ബെഞ്ചിൽ ആയിരിക്കുമെന്ന് ഇവാൻ ഇന്നലെ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഇതിനകം തന്നെ പ്ലേ ഓഫ് ഉറപ്പിച്ച കേരള ബ്ലാസ്റ്റേഴ്സിന് ഈ മത്സരം വിജയിച്ചാലും പരാജയപ്പെട്ടാലും കാര്യമായ വ്യത്യാസമെന്നും തങ്ങളുടെ അഞ്ചാംസ്ഥാനത്തിൽ ഉണ്ടാകില്ല. കേരള ബ്ലാസ്റ്റേഴ്സ് കരൺജിതിന് പകരം ലാറയെ ഗോൾകീപ്പർ സ്ഥാനത്ത് ഇറക്കാൻ സാധ്യതയുണ്ട്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ജിയോ സിനിമയിലും സൂര്യ മൂവീസിലും തൽസമയം കാണാനാകും.