Indian Super League

എഫ് സി ഗോവ ഇന്ന് ജംഷദ്പൂരിനെതിരെ

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ് സി ഗോവ ജംഷദ്പൂരിനെ നേരിടും. ഗോവയുടെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്. ഐ എസ് എൽ പുതിയ സീസണിൽ ഇതുവരെ പരാജയം അറിയാത്ത ടീമാണ് എഫ് സി ഗോവ. ഗോവയിലെ ഹോം ഗ്രൗണ്ടിൽ വെച്ച് അവസാന പത്തു മത്സരങ്ങളിലും പരാജയമറിഞ്ഞിട്ടുമില്ല ലൊബേരയുടെ ടീം. അതുകൊണ്ട് തന്നെ ജംഷദ്പൂരിന് കാര്യങ്ങൾ എളുപ്പമാകില്ല.

ഇതിനകം തന്നെ ലീഗിൽ പത്തു ഗോളുകൾ അടിച്ച് ഗോവ അവരുടെ പതിവ് അറ്റാക്കിംഗ് ഫോമിൽ എത്തിയിട്ടുണ്ട്. മൂന്ന് ഗോളുകളുമായി കോറീയും ഫോമിൽ ഉണ്ട്. ഇന്ന് ഹ്യൂഗോ ബൗമസ്, ലെൻ ദുംഗൽ എന്നിവർ ഇല്ലാതെ ആകും ഗോവ ഇറങ്ങുക. രണ്ടുപേരും സസ്പെൻഷൻ നേരിടുകയാണ്. മറുവശത്ത് ജംഷദ്പൂർ കഴിഞ്ഞ മത്സരത്തിൽ എ ടി കെയോട് ഏറ്റ പരാജയത്തിന്റെ ക്ഷീണത്തിലാണ്. അതിൽ നിന്ന് തിരിച്ചുവരവാകും ജംഷദ്പൂരിന്റെ ലക്ഷ്യം. വൈകിട്ട് 7.30നാണ് മത്സരം നടക്കുക.