Indian Super League

“ചെന്നൈയിന്റെ ലക്ഷ്യം പ്ലേ ഓഫ് തന്നെ”

ചെന്നൈയിന്റെ സീസൺ തുടക്കം മോശമാണ് എങ്കിലും ക്ലബിന് പ്ലേ ഓഫിൽ എത്താൻ ആകും എന്ന് ചെന്നൈയിൻ പരിശീലകൻ ഗ്രിഗറി. ഇന്നലെ ചെന്നൈയിൻ അവരുടെ ആദ്യ വിജയം ഹൈദരാബാദ് എഫ് സിക്ക് എതിരെ നേടിയിരുന്നു. ചെന്നൈയിന്റെ ലക്ഷ്യം പ്ലേ ഓഫ് തന്നെ ആണെന്ന് വിജയത്തിനു ശേഷം ഗ്രിഗറി പറഞ്ഞു. പ്ലേ ഓഫിൽ എത്താതിരിക്കാൻ യാതൊരു കാരണവും താൻ കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം സീസണിൽ ആറു മത്സരങ്ങൾ ചെന്നൈയിൻ പരാജയപ്പെട്ടിരുന്നു. എന്നിട്ടും പ്ലേ ഓഫിലും എത്തി കിരീടവും നേടിയിരുന്നു എന്നത് ഗ്രിഗറി ഓർമ്മിപ്പിച്ചു. ഒഡീഷ എ ടി കെ മത്സരം സമനിലയിൽ ആയത് നല്ലതാണ്. ഇപ്പോൾ എല്ലാ ടീമുകളും ഏകദേശ എത്തിപ്പിടിക്കാവുന്ന ദൂരത്ത് മാത്രമാണെന്നും ചെന്നൈയിൻ പരിശീലകൻ പറഞ്ഞു.