Indian Premier LeagueCricketFeatured

റണ്ണടിച്ച് കൂട്ടി സൺറൈസേഴ്സ്, 226 റൺസ്

Abhishek

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 226 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. അഭിഷേക് ശര്‍മ്മ, ട്രാവിസ് ഹെഡ്, ഹെയിന്‍‍റിച്ച് ക്ലാസ്സനും നിതീഷ് റെഡ്ഢിയും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് സൺറൈസേഴ്സ് നേടിയത്.

വെടിക്കെട്ട് തുടക്കമാണ് സൺറൈസേഴ്സ് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും നേടിയത്. ഇരുവരും കൊൽക്കത്ത ബൗളര്‍മാരെ ഗ്രൗണ്ടിന് തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 84 റൺസാണ് സൺറൈസേഴ്സ് നേടിയത്. 21 പന്തിൽ 46 റൺസ് നേടിയ ട്രാവിസ് ഹെ‍ഡിനെ പുറത്താക്കി കാര്‍ത്തിക് ത്യാഗിയാണ് കൊൽക്കത്തയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ നൽകിയത്.

Travishead

രണ്ടാം വിക്കറ്റിൽ 29 റൺസ് അഭിഷേകും ഇഷാനും ചേര്‍ന്ന് നേടിയെങ്കിലും 14 റൺസ് നേടിയ ഇഷാനെ ബ്ലെസ്സിംഗ് മുസറബാനി പുറത്താക്കി. ഇഷാന്‍ കിഷന്‍ പുറത്താകുമ്പോള്‍ 111/2 എന്ന നിലയിലായിരുന്നു സൺറൈസേഴ്സ്.

അതേ ഓവറിൽ ബ്ലെസ്സിംഗ് മുസറബാനി അഭിഷേക് ശര്‍മ്മയെയും പുറത്താക്കി. 21 പന്തിൽ 48 റൺസാണ് അഭിഷേക് നേടിയത്. ഇതോടെ സൺറൈസേഴ്സ് 112/3 എന്ന നിലയിലേക്ക് വീണു. അധികം വൈകാതെ ബ്ലെസ്സിംഗ് മുസറബാനി അഭിഷേക് ശര്‍മ്മയെയും പുറത്താക്കി. 21 പന്തിൽ 48 റൺസാണ് അഭിഷേക് നേടിയത്. അനികേത് വര്‍മ്മയെ നഷ്ടമായ സൺറൈസേഴ്സ് 118/4 എന്ന നിലയിൽ പരുങ്ങലിലായി. അവിടെ നിന്ന് ഹെയിന്‍‍റിച്ച് ക്ലാസ്സനും നിതീഷ് കുമാര്‍ റെഡ്ഡിയും ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

Klaasennitishreddy

53 പന്തിൽ 82 റൺസാണ് ക്ലാസ്സന്‍ – നിതീഷ് റെഡ്ഢി കൂട്ടുകെട്ട് നേടിയത്. 39 റൺസ് നേടിയ നിതീഷ് റെഡ്ഢിയെ വൈഭവ് അറോറ പുറത്താക്കുകയായിരുന്നു. ക്ലാസ്സന്‍ 52 റൺസ് നേടി അവസാന ഓവറിൽ പുറത്തായി

കൊൽക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ രണ്ടും. ബ്ലെസ്സിംഗ് മുസറബാനി നാല് വിക്കറ്റും നേടി.