Indian Premier LeagueCricketFeatured

സൂര്യവന്‍ഷിയുടെ താണ്ഡവം, രാജസ്ഥാന് ജയം

Sooryavanshi

ഐപിഎലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി രാജസ്ഥാന്‍ റോയൽസ്. ഇന്ന് ലക്നൗവിനെതിരെ 221 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാനെ വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ടാണ് വിജയത്തിലേക്ക് നയിച്ചത്. താരം 93 റൺസ് നേടിയപ്പോള്‍ മികച്ച ബാറ്റിംഗുമായി യൂസുവേന്ദ്ര ചഹാലും ധ്രുവ് ജുറേലും പിന്തുണ നൽകിയപ്പോള്‍ രാജസ്ഥാന്‍ 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം മറികടന്നത്.

പതിവിന് വിപരീതമായി വൈഭവ് സൂര്യവന്‍ഷി കരുതലോടെ തുടങ്ങിയപ്പോള്‍ യശസ്വി ജൈസ്വാള്‍ ആണ് കൂട്ടത്തിൽ കൂടുതൽ വേഗത്തിൽ സ്കോറിംഗ് നടത്തിയത്. 71 റൺസ് നേടി രാജസ്ഥാന്‍ ഓപ്പണര്‍മാര്‍ പവര്‍പ്ലേ അവസാനിപ്പിച്ചു. എന്നാൽ പവര്‍പ്ലേ കഴിഞ്ഞ് ഉടനെ ജൈസ്വാളിനെ രാജസ്ഥാന് നഷ്ടമായി. 23 പന്തിൽ 42 റൺസ് നേടിയ ജൈസ്വാളിനെ ആകാശ് സിംഗ് ആണ് പുറത്താക്കിയത്. 75 റൺസാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് സ്വന്തമാക്കിയത്.

Yashasvijaiswal

വൈഭവും ധ്രുവും ചേര്‍ന്ന് രാജസ്ഥാനെ 9ാം ഓവറിൽ നൂറ് കടത്തി. സൂര്യവന്‍ഷി ആകാശ് സിംഗിനെ 9ാം ഓവറിൽ രണ്ട് സിക്സുകള്‍ക്കും മൂന്ന് ഫോറിനും പായിച്ചപ്പോള്‍ ഓവറിൽ നിന്ന് 26 റൺസാണ് വന്നത്. 23 പന്തിൽ നിന്ന് വൈഭവ് തന്റെ ഫിഫ്റ്റി തികച്ചപ്പോള്‍ പത്തോവറിൽ 121 റൺസാണ് രാജസ്ഥാന്‍ നേടിയത്.38 പന്തിൽ 93 റൺസ് നേടിയ വൈഭവ് പുറത്താകുമ്പോള്‍ രാജസ്ഥാന്‍ 14 ഓവറിൽ 180 റൺസായിരുന്നു നേടിയത്. മൊഹ്സിന്‍ ഖാനാണ് വിക്കറ്റ് ലഭിച്ചത്.

45 പന്തിൽ 105 റൺസാണ് വൈഭവ് – ജുറേൽ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ സ്വന്തമാക്കിയത്. 45 പന്തിൽ 105 റൺസാണ് വൈഭവ് – ജുറേൽ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ സ്വന്തമാക്കിയത്. മത്സരം അവസാന 5 ഓവറിലേക്ക് കടന്നപ്പോള്‍ 33 റൺസായിരുന്നു രാജസ്ഥാന്റെ ലക്ഷ്യം.

Sooryavanshi2

ഇതിനിടെ ലുവാന്‍-ഡ്രേ പ്രിട്ടോറിയസിനെ രാജസ്ഥാന് റണ്ണൗട്ട് രൂപത്തിൽ നഷ്ടമായി. അവസാന മൂന്നോവറിൽ രാജസ്ഥാന്റെ ലക്ഷ്യം 20 റൺസായിരുന്നു. സൂര്യവന്‍ഷി പുറത്തായ ശേഷം 27 പന്തുകള്‍ക്ക് ശേഷമാണ് രാജസ്ഥാന്‍ ഒരു ബൗണ്ടറി നേടിയത്. ഡൊണോവന്‍ ഫെരേര മയാംഗ് യാദവിനെ ബൗണ്ടറി കടത്തിയപ്പോള്‍ അവസാന രണ്ടോവറിൽ 10 റൺസായിരുന്നു രാജസ്ഥാന്റെ ലക്ഷ്യം.

മത്സരം അവസാന ഓവറിലെത്തുമ്പോള്‍ 2 റൺസായിരുന്നു രാജസ്ഥാന്‍ ജയത്തിനായി നേടേണ്ടിയിരുന്നത്. അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സര്‍ നേടി ഡൊണോവന്‍ ഫെരൈര രാജസ്ഥാന്റെ വിജയം ഉറപ്പാക്കി. 38 പന്തിൽ 53 റൺസുമായി ജുറേലും 10 പന്തിൽ 16 റൺസ് നേടി ഡൊണോവന്‍ ഫെരൈരയും നാലാം വിക്കറ്റിൽ 17 പന്തിൽ നിന്ന് 29 റൺസാണ് നേടിയത്.