Indian Premier LeagueCricketFeatured

മുംബൈയ്ക്കെതിരെ 205 റൺസ് നേടി രാജസ്ഥാൻ

Ravindrajadeja

പ്ലേ ഓഫില്‍ കടക്കുവാന്‍ വിജയം അനിവാര്യമായ മത്സരത്തിൽ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ നേടിയത് 205 റൺസ്. ടോപ് ഓര്‍ഡറിൽ നിന്ന് വലിയ സ്കോര്‍ വരാതിരുന്ന മത്സരത്തിൽ 38 റൺസ് നേടിയ ധ്രുവ് ജുറേൽ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

യശസ്വി ജൈസ്വാള്‍ 17 പന്തിൽ 27 റൺസും നേടി ആദ്യ വിക്കറ്റായി പുറത്തായപ്പോള്‍
ജുറേലിനെ പുറമെ ജോഫ്ര ആര്‍ച്ചര്‍ 15 പന്തിൽ 32 റൺസും ദസുന്‍ ഷനക 15 പന്തിൽ 29 റൺസും നേടിയതാണ് രാജസ്ഥാന് തുണയായത്.

Joframi

ഷനക ജുറേൽ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ 45 റൺസ് നേടിയപ്പോള്‍ 9ാം വിക്കറ്റിൽ രവീന്ദ്ര ജഡേജ – നാന്‍ഡ്രേ ബര്‍ഗര്‍ കൂട്ടുകെട്ട് നേടിയ 30 റൺസാണ് രാസ്ഥാനെ 200 കടത്തിയത്. ജഡേജ 11 പന്തിൽ 19 റൺസും ബര്‍ഗ‍ര്‍ 3 പന്തിൽ 10 റൺസും നേടി പുറത്താകാതെ നിന്നു.

മുംബൈയ്ക്ക് വേണ്ടി ദീപക് ചഹാറും ശര്‍ദ്ധുൽ താക്കൂറും 2 വീതം വിക്കറ്റ് നേടി.