Indian Premier League

കുൽദീപ് യാദവിന് പരിക്ക്

ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ കുൽദീപ് യാദവിന് പരിക്ക്. പരിക്ക് കാരണമാണ് കുൽദീപ് അവസാന രണ്ട് മത്സരങ്ങളിൽ കളിക്കാതിരുന്നത് എന്ന് espn റിപ്പോർട്ട് ചെയ്യുന്നു. കുൽദീപ് യാദവിന് ഗ്രോയിൻ ഇഞ്ച്വറി ആണ്. മുൻകരുതൽ നടപടിയായി കുൽദീപിന് വിശ്രമം നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അദ്ദേഹം എത്ര കാലം പുറത്തിരിക്കും എന്ന് വ്യക്തമല്ല.

കുൽദീപ് 24 04 05 16 25 33 769

കുൽദീപ് ഡെൽഹു ക്യാപിറ്റൽസ് സ്ക്വാഡിനൊപ്പം യാത്ര ചെയ്യുന്നുണ്ട്. അദ്ദേഹം നിലവിൽ അടുത്ത മത്സരത്തിനായി മുംബൈയിൽ എത്തിയ ഡെൽഹി ടീമിനൊപ്പം ഉണ്ട്‌‌. ഏപ്രിൽ 7ന് മുംബൈ ഇന്ത്യൻസിനെതിരെ ആണ് അവരുടെ അടുത്ത മത്സരം. ഈ സീസണിൽ ക്യാപിറ്റലിൻ്റെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് കുൽദീപ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.