Indian Premier LeagueCricketFeatured

വെടിക്കെട്ടുമായി അഭിഷേക്, ക്ലാസ്സന്റെ ഫിഫ്റ്റി, സൺറൈസേഴ്സിന് 194 റൺസ്

Abhisheksharma അഭിഷേക്

ഐപിഎലില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 194 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. 9 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് ഈ സ്കോര്‍ നേടിയപ്പോള്‍ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട് ഫിഫ്റ്റിയും ഹെയിൻറിച്ച് ക്ലാസ്സന്റെ ക്ലാസ്സിക് ഫിഫ്റ്റിയുമാണ് സൺറൈസേഴ്സിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

ഒരു ഘട്ടത്തിൽ 220ന് മേലെയുള്ള സ്കോറിലേക്ക് സൺറൈസേഴ്സ് അനായാസമെത്തുമെന്ന തോന്നിയെങ്കിലും 194 റൺസിലേക്ക് അവരെ ഒതുക്കി ചെന്നൈ ബൗളര്‍മാര്‍ മികച്ച തിരിച്ചുവരവാണ് നടത്തിയത്.

Anshulkamboj

ഓപ്പണിംഗ് വിക്കറ്റിൽ അഭിഷേക് ശര്‍മ്മയും ട്രാവിസ് ഹെഡും അടിച്ച് തകര്‍ത്തപ്പോള്‍ പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ സൺറൈസേഴ്സ് 75 റൺസിലേക്ക് കുതിച്ചു. എന്നാൽ ട്രാവിസ് ഹെഡിനെയും ഇഷാന്‍ കിഷനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി മുകേഷ് ചൗധരി സൺറൈസേഴ്സിന് തിരിച്ചടി നൽകി.

ട്രാവിസ് ഹെഡ് 23 റൺസ് നേടി പുറത്തായപ്പോള്‍ ഇഷാന്‍ കിഷന്‍ ഗോള്‍ഡന്‍ ഡക്ക് ആകുകയായിരുന്നു. 15 പന്തിൽ നിന്ന് തന്റെ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ അഭിഷേകിനെ സൺറൈസേഴ്സിന് അധികം വൈകാതെ നഷ്ടമായി. ജാമി ഓവര്‍ട്ടൺ 22 പന്തിൽ 59 റൺസ് നേടിയ അഭിഷേകിനെ പുറത്താക്കിയപ്പോള്‍ തന്റെ അടുത്തടുത്ത ഓവറുകളിൽ അനികേത് വര്‍മ്മയെയും നിതീഷ് കുമാറിനെയും ഓവര്‍ട്ടൺ പുറത്താക്കി.
39 പന്തിൽ 59 റൺസ് നേടിയ ക്ലാസ്സനെ പുറത്താക്കി അന്‍ഷുൽ കാംബോജ് നിര്‍ണ്ണായകമായ ബ്രേക്ക്ത്രൂ ചെന്നൈയ്ക്ക് നൽകി.

Heinrichklaasen

ചെന്നൈയ്ക്കായി അന്‍ഷുൽ കാംബോജും ജാമി ഓവര്‍ട്ടണും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ മുകേഷ് ചൗധരി രണ്ട് വിക്കറ്റ് നേടി.