ജയിച്ച് തുടങ്ങി ഇന്ത്യന്‍ വനിതകളും

ഇന്ത്യന്‍ വനിതകളുടെ യുകെ ടൂറില്‍ വിജയത്തുടക്കം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 2-1ന് ഗ്രേറ്റ് ബ്രിട്ടനെ കീഴടക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. അതിന് ശേഷം അവസാന ക്വാര്‍ട്ടറിലാണ് മൂന്ന് ഗോളുകളും പിറന്നത്. ഇന്ത്യയ്ക്കായി ഷര്‍മ്മിളയും ഗുര്‍ജിത്തും ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ അവസാന മിനുട്ടിലാണ് ഗുര്‍ജിത്തിന്റെ വിജയ ഗോള്‍.

അവസാന ക്വാര്‍ട്ടറില്‍ ഗ്രേറ്റ് ബ്രിട്ടന്‍ ലീഡ് നേടിയെങ്കിലും അധികം വൈകാതെ ഇന്ത്യ തിരിച്ചടിച്ചു. എമിലി ഡീഫ്രോണ്ട് ആണ് ഗ്രെയിറ്റ് ബ്രിട്ടന്റെ ഗോളുകള്‍ നേടിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും.