ഇന്ത്യൻ വനിതാ ഹോക്കി ഇതിഹാസം വന്ദന കതാരിയ അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വനിതാ താരമായ 32 കാരിയായ അവർ 320 മത്സരങ്ങളും 158 ഗോളുകളും ഇന്ത്യക്ക് ആയി നേടി.

2020 ടോക്കിയോയിൽ ഒളിമ്പിക് ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി ചരിത്രം കുറിച്ചു. ഏഷ്യൻ ഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും അന്താരാഷ്ട്ര ടൂർണമെന്റുകളിലും ഒന്നിലധികം മെഡലുകൾ നേടി ഇന്ത്യയുടെ ഉയർച്ചയിൽ കതാരിയ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. തന്റെ പരിശീലകരോടും സഹതാരങ്ങളോടും ആരാധകരോടും അവർ നന്ദി പറഞ്ഞു, ഇതാണ് വിരമിക്കാനുള്ള ശരിയായ സമയമെന്നും അവർ പറഞ്ഞു.