തായ്‌ലാന്റിനെതിരെ ഏഴു ഗോളുകൾ, തകർപ്പൻ വിജയവുമായി ഇന്ത്യൻ വനിതാ ഹോക്കി ടീം

Newsroom

വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്ക് വിജയ തുടക്കം. തായ്ലന്റിന് എതിരെ ഒന്നിനെതിരെ ഏഴു ഗോളുകൾക്ക് ആണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യക്ക് ആയി സംഗീത കുമാരി ഹാട്രിക്ക് നേടി. 29, 45, 46 മിനുട്ടുകളിൽ ആയിരുന്നു സംഗീതയുടെ ഗോളുകൾ.

ഇന്ത്യ 23 10 28 10 53 33 938

ഏഴാം മിനുട്ടിൽ മോണിക ആണ് ഇന്ത്യക്ക് ആയി ഗോൾ വേട്ട ആരംഭിച്ചത്. സമില ടെറ്റെ, ദീപിക, ലാൽറം സിയാമി എന്നിവർ ഇന്ത്യക്ക് ആയി ഗോളുകൾ നേടി. സുപാൻസ സമാൻസോ ആണ് തായ്ലന്റിന്റെ ആശ്വാസ ഗോൾ നേടിയത്.