സംസ്ഥാന ജൂനിയര്‍ ഹോക്കി; എറണാകുളം പാലക്കാട് ഫൈനലില്‍

Newsroom

കൊല്ലം: ഒമ്പതാമത് കേരള ഹോക്കി ജൂനിയര്‍ ആണ്‍കുട്ടികളുടെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം ജില്ലയും പാലക്കാട് ജില്ലയും ഫൈനലില്‍. നാളെ (ഞായര്‍) രാവിലെ 7.00 മണിക്കുള്ള മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ തിരുവനന്തപുരം ജില്ല കൊല്ലം ജില്ലയെ നേരിടും. രാവിലെ 8.30 ന് എറണാകുളവും പാലക്കാടും തമ്മിലാണ് ഫൈനല്‍.

Picsart 24 08 10 23 18 02 024

ഇന്ന് നടന്ന ആദ്യ സെമിയില്‍ തിരുവനന്തപുരം ജില്ലയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് എറണാകുളം ഫൈനലിന് യോഗ്യത നേടിയത്. എറണാകുളത്തിന് വേണ്ടി രോഹിത്ത് ഇരട്ടഗോളും അമല്‍ കൃഷ്ണ ഒരു ഗോളും വീതം നേടി. മൂന്ന് ഗോളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.

രണ്ടാം സെമിയില്‍ കൊല്ലം ജില്ലയെ പെനാല്‍റ്റിയില്‍ തകര്‍ത്ത് പാലക്കാട് ഫൈനലില്‍ നിശ്ചിത സമയം പിന്നിട്ടപ്പോള്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 23 ാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി പാലക്കാട് ആദ്യം മുന്നിലെത്തി. മത്സരം അവസാനിക്കാന്‍ അഞ്ച് മിനുട്ട് മാത്രം ബാക്കി നില്‍ക്കെ 55 ാം മിനുട്ടില്‍ മുഹമ്മദ് കൈഫിലൂടെ കൊല്ലം സമനില പിടിച്ചു. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തില്‍ 3-2 ന് പാലക്കാട് വിജയിക്കുകയായിരുന്നു.