ജോഹർ കപ്പിനുള്ള ഇന്ത്യ ജൂനിയർ ഹോക്കി ടീമിന്റെ കോച്ചായി ശ്രീജേഷിനെ നിയമിച്ചു

Newsroom

മലേഷ്യയിൽ നടക്കുന്ന 12-ാമത് സുൽത്താൻ ഓഫ് ജോഹർ കപ്പിനുള്ള 18 അംഗ ജൂനിയർ പുരുഷ ഹോക്കി ടീമിനെ ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. ഹോക്കി ഇതിഹാസം ശ്രീജേഷ് ആണ് ടീമിന്റെ ഹെഡ് കോച്ച്. അമീർ അലി ക്യാപ്റ്റനായും രോഹിത് ഉപനായകനായും പ്രവർത്തിക്കും. ഒക്‌ടോബർ 19ന് ജപ്പാനെതിരെയും, തുടർന്ന് ഗ്രേറ്റ് ബ്രിട്ടൻ, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവയ്‌ക്കെതിരായ മത്സരങ്ങളും ഇന്ത്യ കളിക്കും.

ശ്രീജേഷ് ഹോക്കി ഇന്ത്യ
ശ്രീജേഷ്

ഒക്‌ടോബർ 26ന് നടക്കുന്ന ഫൈനലിൽ ഇടം പിടിക്കാൻ ആണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

2024 ലെ പാരീസ് ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയതിന് ശേഷം വിരമിച്ച മുൻ ഗോൾകീപ്പറായ ശ്രീജേഷ് പുതിയ അധ്യായം ഹോക്കിയിൽ ഈ ടൂർണമെന്റിലൂടെ തുടങ്ങുകയാണ്‌. പരിശീലകനാവുകയാണ് തന്റെ അടുത്ത ലക്ഷ്യം എന്ന് വിരമിക്കുന്ന സമയത്ത് ശ്രീജേഷ് പറഞ്ഞിരുന്നു.