ശ്രീജേഷ് അണിഞ്ഞിരുന്ന 16ആം നമ്പർ ജേഴ്സി ഇനി ആരും അണിയില്ല, ജേഴ്സി നമ്പർ റിട്ടയർ ചെയ്ത് ആദരിച്ച് ഇന്ത്യൻ ഹോക്കി!!

Newsroom

പാരീസിൽ വെങ്കല മെഡൽ നേടിയതോടെ ഇന്ത്യൻ ഹോക്കി ഇതിഹാസം ശ്രീജേഷ് ഹോക്കി കരിയർ അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ ശ്രീജേഷിനോടുള്ള ആദരവിന്റെ സൂചകമായി അദ്ദേഹം അണിഞ്ഞിരുന്ന നമ്പർ 16 ജേഴ്സി റിട്ടയർ ചെയ്യാൻ ഇന്ത്യൻ ഹോക്കി തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യപനവും വന്നു. രണ്ട് ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ മലയാളി താരമായാണ് ശ്രീജേഷ് ഹോക്കിയിൽ നിന്ന് വിരമിച്ചത്.

ശ്രീജേഷ് ഹോക്കി ഇന്ത്യ
ശ്രീജേഷ്

18 വർഷമായി ഇന്ത്യൻ ഹോക്കി ടീമിനൊപ്പം ഉള്ള താരമാണ് ശ്രേജേഷ്. അവസാന രണ്ട് ഒളിമ്പിക് മെഡൽ നേടുന്നതിലും വലിയ പങ്കുവഹിച്ച താരമാണ് ശ്രീജേഷ്.

2017 പദ്മശ്രീയും 2021ൽ ഖേൽരത്നയും ശ്രീജേഷ് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യക്ക് ആയി 336 മത്സരങ്ങൾ ശ്രീജേഷ് കളിച്ചു. രണ്ട് ഒളിമ്പിക്സ് മെഡൽ കൂടാതെ 3 ഏഷ്യൻ ഗെയിംസ് മെഡലും 2 കോമണ്വെൽത്ത് ഗെയിംസ് മെഡലും ശ്രീജേഷ് നേടിയിട്ടുണ്ട്.