പുരുഷ ഹോക്കി ക്വാർട്ടർ ഫൈനലിൽ ഇന്ത്യക്ക് ബ്രിട്ടൻ എതിരാളികൾ

ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് ക്വാർട്ടർ ഫൈനലിൽ ബ്രിട്ടൻ എതിരാളികൾ. ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയയോട് മാത്രം തോൽവി വഴങ്ങിയ ഇന്ത്യ മറ്റ് എല്ലാ മത്സരവും ജയിച്ചു രണ്ടാം സ്ഥാനക്കാർ ആയാണ് ക്വാർട്ടർ ഫൈനലിൽ എത്തിയത്.

ഗ്രൂപ്പ് എയിൽ മൂന്നാമത് ആയ ബ്രിട്ടന് എതിരെ ഇന്ത്യക്ക് മികച്ച ജയം നേടാൻ ആവും എന്നാണ് പ്രതീക്ഷ. അതേസമയം ഗ്രൂപ്പ് ബിയിൽ ഒന്നാമത് എത്തിയ സ്വർണം നേടാൻ ഏറ്റവും സാധ്യതയുള്ള ഓസ്‌ട്രേലിയ നേതാർലാന്റിനെ നേരിടുമ്പോൾ ജർമനി അർജന്റീനയെയും ബെൽജിയം സ്പെയിനിനെയും നേരിടും. ഞായറാഴ്ചയാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നടക്കുക. ഇന്ത്യൻ സമയം വൈകുന്നേരം 5.30 ആണ് ഇന്ത്യ ബ്രിട്ടൻ പോരാട്ടം.