ഒഡീഷ ഹോക്കി ഇന്ത്യയുമായുള്ള സ്പോൺസർഷിപ്പ് കരാറിൻ്റെ നീട്ടി. പുതിയ സംസ്ഥാന ഗവൺമെന്റ് 2036 വരെ ആണ് ഇന്ത്യൻ ഹോക്കി ടീമുമായുള്ള കരാർ നീട്ടിയത്. 2033 വരെ ആയിരുന്നു മുമ്പുള്ള കരാർ ഉണ്ടായിരുന്നത്. അതാണ് ഇപ്പോൾ 2036ലേക്ക് നീട്ടിയത്.
ഒഡീഷയുടെ സ്പോൺസർഷിപ്പിൽ ഇന്ത്യൻ ഹോക്കി മികച്ച ഫോമിലേക്ക് ഉയരുന്നതാണ് അവസാന വർഷങ്ങളിൽ കണ്ടത്. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വെങ്കല മെഡൽ നേടാൻ ആയിരുന്നു. 2018 മുതൽ, ഒഡീഷ ഇന്ത്യൻ ഹോക്കിയുടെ പ്രധാന സ്പോൺസറാണ്, സംസ്ഥാനത്തിൻ്റെ മുൻ മുഖ്യമന്ത്രി നവീൻ പട്നായിക്ക് ആണ് ഒഡീഷ സംസ്ഥാനം കായിക മേഖലക്ക് നൽകുന്ന പ്രാധാന്യം വർധിപ്പിച്ചത്.
2018 ലും 2023 ലും ഭുവനേശ്വറിലും റൂർക്കേലയിലുമായി രണ്ട് പുരുഷ ലോകകപ്പുകൾക്ക് ഒഡീഷ വിജയകരമായി ആതിഥേയത്വം വഹിച്ചിരുന്നു. കൂടാതെ, ഈ വർഷം ആദ്യം എഫ്ഐഎച്ച് പ്രോ ലീഗിൻ്റെ ഇന്ത്യ ലെഗിനും സംസ്ഥാനം വേദിയായിരുന്നു.