കേരള സബ്ജൂനിയർ ഹോക്കി, സെമി ഫൈനൽ ലൈനപ്പ് ആയി

- Advertisement -

കൊച്ചിയിൽ നടക്കുന്ന സബ് ജൂനിയർ ഹോക്കിയുടെ സെമി ഫൈനൽ ലൈനപ്പ് തീരുമാനം ആയി. നാളെ നടക്കുന്ന ആദ്യ സെമി ഫൈനലിൽ കണ്ണൂർ കൊല്ലത്തെയും, രണ്ടാം സെമിയിൽ മലപ്പുറം വയനാടിനെയും നേരിടും. കൊച്ചി സർവകലാശാല ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നത്.

ഇന്നലെ നടന്ന മത്സരങ്ങളിൽ എറണാകുളത്തെയും ആലപ്പുഴയെയും തോൽപ്പിച്ചാണ് മലപ്പുറം സെമി ഉറപ്പിച്ചത്. പാലക്കാടിനെ സമനിലയിൽ തളയ്ക്കുകയും തൃശ്ശൂരിനെ തോൽപ്പിക്കുകയും ചെയ്തായിരുന്നു കൊല്ലത്തിന്റെ സെമി പ്രവേശനം. എറണാകുളം ഹോക്കി അസോസിയേഷനാണ് ടൂർണമെന്റ് നടത്തുന്നത്.

ഇന്നലെ നടന്ന മത്സര ഫലങ്ങൾ

കൊല്ലം 0-0 പാലക്കാട്
തൃശ്ശൂർ 4-0 കാസർഗോഡ്
ആലപ്പുഴ 4-0 ജി വി രാജ
മലപ്പുറം 3-0 എറണാകുളം
പാലക്കാട് 8-0 കോട്ടയം
കൊല്ലം 2-0 തൃശൂർ
മലപ്പുറം 4-0 ആലപ്പുഴ
ജി വി രാജ 3-1 എറണാകുളം

Advertisement