സീനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്; സെമി ലൈനപ്പായി

Newsroom

  • തിരുവനന്തപുരം, എറണാകുളം മലപ്പുറം, കോഴിക്കോട് ടീമുകള്‍ സെമിയില്‍
  • സെമി ഫൈനല്‍ ഇന്ന് (13-10-24) മത്സരങ്ങള്‍ രാവിലെ 6.30 മുതല്‍
  • ഫൈനല്‍ ഇന്ന് (13-10-24) വൈകീട്ട് 4.00 മണിക്ക്

കൊല്ലം: ഒമ്പതാമത് കേരള ഹോക്കി സംസ്ഥാന സീനിയര്‍ പുരുഷന്‍മാരുടെ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം, എറണാകുളം മലപ്പുറം, കോഴിക്കോട് ടീമുകള്‍ സെമിയില്‍. തിരുവനന്തപുരം ജില്ല നിര്‍ണായക മത്സരത്തില്‍ അഞ്ചിനെതിരെ രണ്ട് ഗോളുകള്‍ക്ക് തൃശൂരിനെ തോല്‍പ്പിച്ചു. കഴിഞ്ഞ ദിവസം വെളിച്ചകുറവ് കാരണം മാറ്റിവെച്ച മത്സരത്തില്‍ കണ്ണൂരും തിരുവനന്തപുരവും സമനിലയില്‍ പിരിഞ്ഞു.
രാവിലെ നടന്ന രണ്ടാം മത്സരത്തില്‍ ആലപ്പുഴയെ എതിരില്ലാത്ത 19 ഗോളിന് പരാജയപ്പെടുത്തി എറണാകുളം സെമി ഫൈനലിന് യോഗ്യത നേടി. പൂള്‍ സിയിലെ രണ്ടാം മത്സരത്തില്‍ പാലക്കാടിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മലപ്പുറം സെമി ഫൈനലിലേക്ക് യോഗ്യത സ്വന്തമാക്കി. പൂള്‍ സിയിലെ ഗ്രൂപ്പ് ജേതാക്കളെ കണ്ടെത്താനുള്ള എറണാകുളം മലപ്പുറം മത്സരത്തില്‍ എറണാകുളം എതിരില്ലാത്ത അഞ്ച് ഗോളിന് മലപ്പുറത്തെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിക്ക് യോഗ്യത നേടി.

1000699462


പൂള്‍ എയിലെ സെമി ഫൈനലിസ്റ്റിനെ കണ്ടെത്താനുള്ള മത്സരത്തില്‍ കൊല്ലം കോഴിക്കോട് ജില്ല നാല് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പിലെ ഇടുക്കിയുമായുള്ള മത്സരത്തില്‍ ഇരുടീമുകളും 15 ഗോള്‍ വീതം നേടിയതിനാല്‍ ഫീല്‍ഡ് ഗോളിന്റെ എണ്ണത്തില്‍ മുന്നിലുള്ള കോഴിക്കോട് ടീം പൂള്‍ എയില്‍ നിന്ന് യോഗ്യത നേടി.
ഇന്ന് (13-10-2024) രാവിലെ 6.30 ന് നടക്കുന്ന ആദ്യ സെമിയില്‍ തിരുവനന്തപുരം എറണാകുളത്തെ നേരിടും. രണ്ടാം സെമിയില്‍ മലപ്പുറം കോഴിക്കോടിനെ നേരിടും രാവിലെ 8.00 മണിക്കാണ് മത്സരം. രണ്ട് സെമിയിലെയും വിജയികള്‍ ഇന്ന് (12-10-2024) വൈകീട്ട് നാല് മണിക്ക് നടക്കുന്ന ഫൈനലില്‍ ഏറ്റുമുട്ടും. സെമിയില്‍ പരാജയപ്പെടുന്ന രണ്ട് ടീമുകള്‍ വൈകിട്ട് 2.00 മണിക്ക് മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തില്‍ പോരാടും. ചാമ്പ്യന്‍ഷിപ്പില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളായിരിക്കും ദേശിയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമില്‍ഇടംപിടിക്കുക.