വനിതാ ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യ ദക്ഷിണ കൊറിയയെ തോൽപ്പിച്ചു

Newsroom

Picsart 23 12 08 09 29 31 269
Download the Fanport app now!
Appstore Badge
Google Play Badge 1

FIH ഹോക്കി വനിതാ ജൂനിയർ ലോകകപ്പ് 2023ൽ 9-12 ക്ലാസിഫിക്കേഷൻ മത്സരത്തിൽ ഇന്ത്യക്ക് വിജയം. ദക്ഷിണ കൊറിയയെ 3-1 എന്ന സ്കോറിനാണ് ഇന്ത്യ തോൽപ്പിച്ചത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ തിരിച്ചുവരവ്. 23ആം മിനുട്ടിൽ രോപ്നി കുമാരിയുടെ ഗോളിലൂടെ ആയിരുന്നു ഇന്ത്യ തിരിച്ചുവരവ് ആരംഭിച്ചത്.

ഇന്ത്യ 23 12 08 09 29 45 506

44ആം മിനുട്ടിൽ മുംതാസ് ഖാൻ നേടിയ ഗോൾ ഇന്ത്യക്ക് ലീഡ് നൽകി. പിറകെ 46ആം മിനുട്ടിൽ അന്നു വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി. ഇനി ഇന്ത്യ 9-10 സ്ഥാനത്തിനായുള്ള പ്ലേ ഓഫിൽ അമേരിക്കയെ നേരിടും. ഡിസംബർ 10ന് നടക്കുന്ന മത്സരം ജിയോ സിനിമയിൽ തത്സമയം കാണാം.