ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഹോക്കി ടീം ന്യൂസിലൻഡിനെ തോൽപ്പിച്ചു‌

Newsroom

ഞായറാഴ്ച റാഞ്ചിയിൽ നടന്ന എഫ്‌ഐഎച്ച് ഹോക്കി ഒളിമ്പിക് യോഗ്യതാ പൂൾ ബി മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ തോൽപ്പിച്ചു‌. സംഗീത, ഉദിത, ബ്യൂട്ടി എന്നിവരുടെ ഗോളുകളുടെ ബലത്തിൽ ആണ് ഇന്ത്യ ന്യൂസിലൻഡിനെതിരെ 3-1 എന്ന സ്കോറിന് തോൽപ്പിച്ചത്‌‌. ശനിയാഴ്ച യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയോട് 0-1 ന് തോറ്റ ഇന്ത്യക്ക് ഈ വിജയം ഊർജ്ജം നൽകും.

ഇന്ത്യ 24 01 15 01 40 54 950

ന്യൂസിലൻഡ് തങ്ങളുടെ ആദ്യ മത്സരത്തിൽ ഇറ്റലിയെ 3-0 ന് തോൽപ്പിച്ച് ആണ് എത്തിയത്‌. എന്നാൽ അവർക്ക് ആ മികവ് തുടരാൻ ആയില്ല. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി യു എസ് എ പൂൾ ബിയിൽ ഒന്നാമത് നിൽക്കുകയാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് കയറി. ചൊവ്വാഴ്ച നടക്കുന്ന അവസാന പൂൾ മത്സരത്തിൽ ഇന്ത്യ ഇറ്റലിയുമായും ന്യൂസിലൻഡ് യുഎസ്എയുമായും ഏറ്റുമുട്ടും