ഇന്ത്യ 5-3ന് ജയിച്ചിട്ടും ഷൂട്ടൗട്ടിൽ ജർമനി ഹോക്കി പരമ്പര സ്വന്തമാക്കി

Newsroom

ന്യൂഡൽഹിയിൽ നടന്ന ആവേശകരമായ ഹോക്കി പോരാട്ടത്തിൽ ഇന്ത്യ ജർമ്മനിയെ 5-3ന് തോൽപ്പിച്ചെങ്കിലും പരമ്പര ഉറപ്പിക്കാൻ അത് പര്യാപ്തമായില്ല. ഇന്ന് തുടക്കത്തിൽ പിറകിൽ പോയ ശേഷം തിരിച്ചടിച്ചാണ് ഇന്ത്യ ജയിച്ചത്. ഹർമൻപ്രീത് സിംഗ്, സുഖ്ജീത് സിംഗ് എന്നിവർ ഇരട്ടഗോളുകൾ നേടിയപ്പോൾ, അഭിഷേക് ഒരു ഗോളും ഇന്ത്യക്ക് ആയി നേടി.

Picsart 24 10 25 00 54 45 325

എങ്കിലും ഇരുടീമുകളും ഓരോ കളി വീതം ജയിച്ചതോടെ പ്രത്യേക ഷൂട്ടൗട്ടിലൂടെയാണ് പരമ്പര നിർണയിച്ചത്.

ഷൂട്ടൗട്ടിൽ 3-1ന് ജയിച്ച് ജർമ്മനി ആധിപത്യം സ്ഥാപിച്ചു. ഇന്ത്യൻ ഗോൾകീപ്പർ കൃഷൻ പഥക് ൽ നിർണായക സേവുകൾ നടത്തിയെങ്കിലും ഇന്ത്യയുടെ ശ്രമങ്ങൾ പാഴായി. ഹർമൻപ്രീതിൻ്റെ മിസ്സും അഭിഷേകിൻ്റെ ഗോൾ അനുവദിക്കാത്തതും ഇന്ത്യക്ക് വിനയായി‌.