ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി, കൊറിയയെയും തോൽപ്പിച്ച് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തി

Newsroom

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ഹോക്കി ടീമിന് തുടർച്ചയായ രണ്ടാം വിജയം. ഇന്ന് കൊറിയക്കെതിരെ ഇന്ത്യ 3-2ന്റെ വിജയമാണ് സ്വന്തമാക്കിയത്. ഒപ്പത്തിനൊപ്പം ഇരുടീമുകളും നിന്ന മത്സരത്തിൽ അവസരങ്ങൾ കൃത്യമായി മുതലെടുത്തത് ഇന്ത്യക്ക് നിർണായകമായി. ഇന്ത്യക്കായി ഹർമൻപ്രീത് സിംഗ്, മൻദീപ് സിംഗ്, നീലകണ്ഠ ശർമ്മ എന്നിവർ ആണ് സ്‌കോർ ചെയ്തത്.

ഇന്ത്യt 23 08 07 22 31 48 701

കൊറിയക്കായി യാങ് ജിഹുനും കിം സുൻഗ്യുനും ലക്ഷ്യം കണ്ടു.  ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിലായിരുന്നു മത്സരം. നേരത്തെ ഞായറാഴ്ച നടന്ന റൗണ്ട് റോബിൻ മത്സരത്തിൽ ഇന്ത്യ മലേഷ്യയെ 5-0നും പരാജയപ്പെടുത്തിയിരുന്നു. നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യക്ക് മൂന്ന് ജയവും ഒരു പരാജയവുമാണ് സമ്പാദ്യം. ഫലം ഇന്ത്യയെ 10 പോയിന്റുനായി ടേബിളിൽ ഒന്നാം സ്ഥാനത്ത് നിർത്തുന്നു. സെമിഫൈനൽ ബർത്ത് ഉറപ്പിക്കുന്നതിന് അടുത്താണ് ഇന്ത്യ. ഇനി ബുധനാഴ്ച ഇന്ത്യ പാകിസ്താനെ നേരിടും.