അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യ, ജപ്പാനെയും തോൽപ്പിച്ചു

Newsroom

വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ അപരാജിത കുതിപ്പ് തുടരുന്നു. ടേബിൾ-ടോപ്പർമാരുടെ പോരാട്ടത്തിൽ ജപ്പാനെ 2-1 എന്ന സ്കോറിന് ഇന്ത്യ തോൽപ്പിച്ചു. ഈ വനിതാ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ തോൽക്കാത്ത ഏക ടീമാണ് ഇന്ത്യ. ജപ്പാനെതിരെ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ആദ്യ പകിതിയിൽ ഇന്ന് ഗോൾ വന്നില്ല.

ഇന്ത്യ 23 11 01 12 59 34 149

ഹാഫ് ടൈമിന് ശേഷം കളി പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെ, സർക്കിളിന് മുകളിൽ നിന്ന് നവനീത് കൗറിന്റെ ഷോട്ട് വലയിൽ കയറുകയായിരുന്നു. ആറ് മിനുട്ടിനകം ജപ്പാൻ സമനില നേടി. അവസാനം മൂന്ന് പെനാൽട്ടി കോർണറിന് ഒടുവിൽ ദീപികയിലൂടെ ഇന്ത്യ വിജയം സ്വന്തമാക്കി.