തിരിച്ചുവരവ് നടത്തി, സമനില കണ്ടെത്തി ഇന്ത്യ

Sports Correspondent

വനിത ജൂനിയര്‍ ഏഷ്യ കപ്പ് 2023ൽ ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യയും കൊറിയയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ഇന്നലെ പിന്നിൽ പോയ ശേഷം അവസാന ക്വാര്‍ട്ടറിലാണ് ഇന്ത്യ സമനില ഗോള്‍ കണ്ടെത്തിയത്. ഇരു ടീമുകളും 2-2 എന്ന സ്കോറിൽ മത്സരം അവസാനിപ്പിക്കുകയായിരുന്നു.

പകുതി സമയത്ത് ഇന്ത്യ 0-2 എന്ന സ്കോറിൽ പിന്നിലായിരുന്നു. മൂന്നാം ക്വാര്‍ട്ടറിൽ ഇന്ത്യ ഒരു ഗോള്‍ മടക്കിയപ്പോള്‍ അവസാന ക്വാര്‍ട്ടറിൽ ഒരു ഗോള്‍ കൂടി മടക്കി ഇന്ത്യ സമനില നേടി.