കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യ ചാമ്പ്യന്മാര്‍

Sports Correspondent

വനിത ജൂനിയര്‍ ഏഷ്യ കപ്പ് ജേതാക്കളായി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തിൽ കൊറിയയെ 2-1 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. പകുതി സമയത്ത് ഇന്ത്യയും കൊറിയയും ഓരോ ഗോള്‍ നേടിയാണ് പിരിഞ്ഞത്. 23ാം മിനുട്ടിൽ അന്നു ഇന്ത്യയെ മുന്നിലെത്തിച്ചപ്പോള്‍ അധികം വൈകാതെ തന്നെ കൊറിയ ഗോള്‍ മടക്കി.

രണ്ടാം പകുതിയിൽ നീലം ആണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഈ ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയിൽ അവസാനിച്ചു.