അസ്ലൻഷാ ഹോക്കി, ഏഷ്യൻ ചാമ്പ്യന്മാരെ തോൽപ്പിച്ച് ഇന്ത്യൻ തുടക്കം

- Advertisement -

അസ്ലൻ ഷാ ഹോക്കിയിൽ ഇന്ത്യക്ക് വിജയ തുടക്കം. ഇന്ന് നടന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഏഷ്യൻ ചാമ്പ്യന്മാരായ ജപ്പാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. കളിയുടെ 24ആം മിനുട്ടിൽ വരുൺ കുമാർ ആണ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്. ആദ്യ പെനാൾട്ടി കോർണറിൽ നിന്നായിരുന്നു ആ ഗോൾ പിറന്നത്.

രണ്ടാം പകുതിയിൽ സിമ്രാനിലൂടെ ഇന്ത്യ രണ്ടാം ഗോളും നേടി. മന്ദീപ് സിങിന്റെ പാസിൽ നിന്നായിരുന്നു ആ ഗോൾ. ഇന്ത്യക്ക് ഇതിലും വലിയ വിജയം നേടാനുള്ള അവസരങ്ങൾ ലഭിച്ചിരുന്നു എങ്കിലും മുതലാക്കാൻ ആയില്ല. ഇന്ത്യൻ ഗോൾ കീപ്പഫ് ശ്രീജേഷും ഇന്ന് മികച്ച പ്രകടനം കാഴ്ചവെച്ചു.

Advertisement