ആവേശ പോരിൽ അർജന്റീനയെ തോൽപ്പിച്ച് ഇന്ത്യൻ ഹോക്കി ടീം

Newsroom

FIH പ്രോ ലീഗിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീമിന് തകർപ്പൻ വിജയം. അവർ കഴിഞ്ഞ ഒളിമ്പിക്സിലെ സ്വർണ്ണ ജേതാക്കളായ അർജൻ്റീനയെ തോൽപ്പിച്ചു‌. 5-4 എന്ന സ്കോറിനായിരുന്നു ഇന്ത്യയുടെ വിജയം. അവസാന കുറച്ച് കാലമായുള്ള ഹോക്കിയിലെ മോശം ഫോമിൽ ഈ വിജയം ഇന്ത്യക്ക് വലിയ ആശ്വാസമാകും.

ഇന്ത്യ 24 05 27 11 03 37 620

ഹർമൻപ്രീത് സിംഗ് ഹാട്രിക് നേടി ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അരയ്ജീത് സിംഗ് ഹുണ്ടലും ഗുർജന്ത് സിങ്ങും ഇന്ത്യക്ക് ആയി ഓരോ ഗോൾ വീതവും നേടി.

കളി തീരാൻ 8 മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഇന്ത്യ 5-2 ന് മുന്നിൽ ആയിരുന്നു. അവസാനം അർജൻ്റീന 2 ഗോളുകൾ തിരിച്ചടിച്ചു സ്കോർ 5-4 എന്നാക്കിയത് ഇന്ത്യക്ക് അവസാന നിമിഷങ്ങളിൽ ആശങ്ക നൽകി. എങ്കിലും അവസാനം വിജയം ഉറപ്പിക്കാൻ ഇന്ത്യക്ക് ആയി.

ഇനി അടുത്ത മത്സരത്തിൽ ജൂൺ 1ന് ഇന്ത്യ ജർമ്മനിയെ നേരിടും.