ഹോക്കി വേൾഡ് കപ്പ് : ഇന്ത്യയെ ഗോൾ രഹിത സമനിലയിൽ തളച്ച് ഇംഗ്ലണ്ട്

Staff Reporter

ഹോക്കി വേൾഡ് കപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യയെ സമനിലയിൽ തളച്ച് ഇംഗ്ലണ്ട്. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയെ ഗോൾ രഹിത സമനില ഇംഗ്ലണ്ട് തളക്കുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം നേടാൻ ഇന്ത്യക്കായില്ല. മത്‌സരത്തിൽ ഇംഗ്ലണ്ടിന് 8 പെനാൽറ്റി കോർണറുകളും ഇന്ത്യക്ക് 4 പെനാൽറ്റി കോർണറുകളുമാണ് ലഭിച്ചത്. മികച്ച രീതിയിൽ ഇംഗ്ലണ്ട് പെനാൽറ്റി കോർണറുകളെ പ്രതിരോധിച്ചാണ്‌ ഇന്ത്യ സമനില പിടിച്ചത്.

India Hockey Country

ഗ്രൂപ്പ് ഡിയിൽ നിലവിൽ ഇന്ത്യക്കും ഇംഗ്ലണ്ടിനും 4 പോയിന്റ് വീതമാണ് ഉള്ളത്. അടുത്ത ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യ വെയ്ൽസിനെയും ഇംഗ്ലണ്ട് സ്പെയിനിനെയും നേരിടും.