ഹോക്കി ജൂനിയർ ലോകകപ്പ്, കാനഡയെ 12 ഗോളിന് തകർത്ത് ഇന്ത്യ തുടങ്ങി

Newsroom

ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വലിയ വിജയത്തോടെ തുടക്കം. ഇന്ന് കാനഡയെ എതിരില്ലാത്ത പന്ത്രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. നാലു ഗോളുമായി മുംതാസ് ഖാനും ഹാട്രിക്കിമായി ദീപിക സോറംഗും ഇന്ത്യക്ക് ആയി തിളങ്ങി‌. 26, 41, 54, 60 മിനുട്ടുകളിൽ ആയിരുന്നു മുംതാസിന്റെ ഗോളുകൾ. 34,50,54 മിനുട്ടുകളിൽ ആയിരുന്നു ദീപികയുടെ ഹാട്രിക്ക്.

ഇന്ത്യ 23 11 30 09 41 03 285

ഇവരെ കൂടാതെ അന്നു രണ്ടു ഗോളുകളും മോണിക, നീലം എന്നിവർ ഒരോ ഗോൾ വീതവും ഇന്ത്യക്ക് ആയി ഇന്ന് സ്കോർ ചെയ്തു.