ഒമാനിൽ നടന്ന എഫ്ഐഎച്ച് അവാർഡിൽ ഇന്ത്യയുടെ ഹോക്കി താരങ്ങളായ ഹർമൻപ്രീത് സിങ്ങും പിആർ ശ്രീജേഷും അഭിമാനകരമായ പുരസ്കാരങ്ങൾ നേടി. ഹർമൻപ്രീത് എഫ്ഐഎച്ച് പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു, ഇത് മൂന്നാം തവണയാണ് അദ്ദേഹം ഈ പുരസ്കാരം നേടുന്നത്. ശ്രീജേഷ് ഗോൾകീപ്പർ ഓഫ് ദ ഇയർ അവാർഡ് നേടി. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ വെങ്കല മെഡൽ ഉറപ്പിക്കുന്നതിൽ ഇരുവരും പ്രധാന പങ്കുവഹിച്ചിരുന്നു.

10 ഗോളുകൾ നേടിയ ഹർമൻപ്രീത് ഒളിമ്പിക്സിലെ ടോപ് ഗോൾസ്കോററായിരുന്നു. അവാർഡ് സ്വീകരിച്ച ഹർമൻപ്രീത്, സഹതാരങ്ങൾക്കും കുടുംബത്തിനും ഹോക്കി ഇന്ത്യക്കും അദ്ദേഹം നന്ദി പറഞ്ഞു. ശ്രീജേഷും സഹതാരങ്ങൾക്ക് നന്ദി പറഞ്ഞു. അവാർഡ് അവർക്കായി സമർപ്പിക്കുകയും ചെയ്തു.
മറ്റ് അവാർഡുകളിൽ, നെതർലൻഡ്‌സിൻ്റെ യിബ്ബി ജാൻസെൻ എഫ്ഐഎച്ച് പ്ലെയർ ഓഫ് ദി ഇയർ (വനിത), ചൈനയുടെ യെ ജിയാവോ വനിതാ ഗോൾകീപ്പർ ഓഫ് ദി ഇയർ പുരസ്‌കാരവും നേടി. റൈസിംഗ് സ്റ്റാർസ് ഓഫ് ദ ഇയർ ആയി അർജൻ്റീനയുടെ സോ ഡയസും പാക്കിസ്ഥാൻ്റെ സുഫിയാൻ ഖാനും മാറി. കോച്ചുമാരായ അലിസൺ അന്നൻ (ചൈന), ജെറോൻ ഡെൽമി (നെതർലൻഡ്‌സ്) എന്നിവർ യഥാക്രമം വനിതാ, പുരുഷ ടീമുകൾക്കുള്ള കോച്ച് ഓഫ് ദി ഇയർ ബഹുമതികൾ ഏറ്റുവാങ്ങി.