ദേശീയ സീനിയര്‍ വനിതാ ഹോക്കി ; ഹരിയാന പൂള്‍ ബി ജേതാക്കള്‍

- Advertisement -

കൊല്ലം ; ദേശീയ സീനിയര്‍ വനിതാ എ ഡിവിഷന്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന പൂള്‍ ബി ജേതാക്കള്‍. സായി(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ)യുമായുള്ള മത്സരം 3-3ന് സമനിലയില്‍ അവസാനിച്ചതോടെയാണ് ഒളിമ്പ്യന്‍ പൂനം റാണി മാലിക്ക് ക്യാപ്ടനായ ഹരിയാന ഗോള്‍ ശരാശരിയുടെ ആനുകൂല്യത്തില്‍ പൂള്‍ ജേതാക്കളായി ക്വാര്‍ട്ടറിലെത്തിയത്.

ഹരിയാന തുടക്കത്തില്‍ മൂന്ന് ഗോളടിച്ച് ലീഡ് വര്‍ധിപ്പിച്ചെങ്കിലും പൊരുതിക്കളിച്ച സായ്(സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ) മൂന്ന് ഗോളുകള്‍ മടക്കി. ഹരിയാനയ്ക്ക് വേണ്ടി ദീപിക രണ്ടുഗോളുകളും അന്നു ഒരു ഗോളും നേടി. ബേതന്‍ ഡുങ് ഡുങ് സായിക്ക് വേണ്ടി ഇരട്ടഗോള്‍ നേടി. ഗായത്രി കിസ്സാന്‍ ഒരു ഗോള്‍ നേടി.

Advertisement