ഹോക്കി ഇന്ത്യ ലീഗ് (എച്ച്ഐഎൽ) 2024 ലേലത്തിൽ ഹർമൻപ്രീത് സിംഗ്, ഹാർദിക് സിംഗ് എന്നിവർക്ക് റെക്കോർഡ് തുക. ഇന്ത്യയുടെ പാരീസ് ഒളിമ്പിക്‌സ് വെങ്കല മെഡൽ നേടിയ ടീം ക്യാപ്റ്റൻ ഹർമൻപ്രീതിനെ ലേലത്തിലെ ഏറ്റവും ഉയർന്ന തുകയായ 78.1 ലക്ഷം രൂപയ്ക്ക് സൂർമ ഹോക്കി ക്ലബ് സ്വന്തമാക്കി.
ഹൈദരാബാദ് ടൂഫൻസ്, എസ്‌ജി ഡൽഹി പൈപ്പേഴ്‌സ്, തമിഴ്‌നാട് ഡ്രാഗൺസ് തുടങ്ങിയ ഫ്രാഞ്ചൈസികൾ ഹർമൻപ്രീതിബെ സ്വന്തമാക്കാൻ ശ്രമിച്ചു, എന്നാൽ പഞ്ചാബ് ആസ്ഥാനമായുള്ള ടീം ലേലത്തിൽ വിജയിച്ചു. ഗുർജന്ത് സിംഗ്, പ്രസാദ് വിവേക് സാഗർ എന്നിവരുൾപ്പെടെയുള്ള താരനിരയിലേക്കാണ് ഹർമൻപ്രീത് ചേരുന്നത്.
70 ലക്ഷം രൂപയ്ക്ക് യുപി രുദ്രാസ് ഹാർദിക് സിംഗിനെ സ്വന്തമാക്കി. . യുപി രുദ്രാസ് ലളിത് യാദവിനെ 28 ലക്ഷം രൂപയ്ക്കും സ്വന്തമാക്കി.
മന്ദീപ് സിംഗ്, മൻപ്രീത് സിംഗ് എന്നിവരേയും ടീം ഗോനാസികയാണ് ടീമിൽ എത്തിച്ചത്. മൻദീപിനെ 25 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയപ്പോൾ മൻപ്രീതിന്റെ ലേലം 42 ലക്ഷം രൂപ വരെ പോയി.