എഫ്‌ഐഎച്ച് പ്രോ ലീഗിൽ ഇന്ത്യയുടെ പുരുഷ ഹോക്കി ടീമുകൾക്ക് വിജയം. ഭുവനേശ്വറിൽ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം അയർലൻഡിനെതിരെ 4-0ന്റെ വിജയം ഉറപ്പിച്ചു. മുൻ മത്സരത്തിൽ 3-1 നും ഇന്ത്യ അയർലണ്ടിനെ തോൽപ്പിച്ചിരുന്നു. നിലം, മൻദീപ്, അഭിഷേക്, ഷംഷേർ എന്നിവരുടെ ഗോളുകൾ ആണ് ഇന്ന് ഇന്ത്യൻ പുരുഷ ടീമിന് ജയം നൽകിയത്.

അതേസമയം, ഇന്ന് ജർമ്മനിക്കെതിരെ 1-0 ന് നേടിയ വിജയത്തോടെ ഇന്ത്യൻ വനിതാ ഹോക്കി ടീം വിജയവഴിയിലേക്ക് മടങ്ങി. ദീപികയാണ് വിജയ ഗോൾ നേടിയത്.