ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി; ഇന്ത്യ ദക്ഷിണ കൊറിയയെയും തകർത്തു, ഒന്നാം സ്ഥാനം ഉറപ്പിച്ചു

Newsroom

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണ കൊറിയയെ 3-1ന് തോൽപ്പിച്ച് ഇന്ത്യ തങ്ങളുടെ ആധിപത്യം തുടർന്നു, പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് സെമി ഫൈനലിലേക്ക് ഇന്ത്യ മുന്നേറി. അറൈജീത് സിംഗ് ഹുണ്ടാൽ ഇന്ത്യക്ക് വേണ്ടി ഇന്ന് സ്‌കോറിംഗ് തുറന്നു, പെനാൽറ്റി കോർണറിലൂടെ ഹർമൻപ്രീത് സിംഗ് രണ്ട് ഗോളുകൾ കൂടി ചേർത്ത് അനായാസ വിജയം ഉറപ്പാക്കി.

Picsart 24 09 12 15 25 55 780

ഈ വിജയത്തോടെ ടൂർണമെൻ്റിലെ ഇതുവരെ നടന്ന നാല് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 1:15 ന് പാക്കിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരമാണ് അവരുടെ അടുത്ത വെല്ലുവിളി.