ചൈനയിൽ നടന്ന തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാകിസ്ഥാനെതിരെ 2-1 ന് ആവേശകരമായ വിജയത്തോടെ 2024 ലെ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ അപരാജിത കുതിപ്പ് തുടർന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ഇന്നും ടീമിനെ മുന്നിൽ നിന്ന് നയിച്ചു. പെനാൽറ്റി കോർണറിലൂടെ ഇന്ത്യക്കായി രണ്ട് ഗോളുകളും അദ്ദേഹം ആണ് നേടിയത്.

ആദ്യ പാദത്തിൽ ഇന്ത്യയുടെ പ്രതിരോധം തകർത്ത് പാകിസ്ഥാൻ ആണ് ആദ്യൻ 1-0 ന് മുന്നിലെത്തിയത്. ടൂർണമെൻ്റിൽ ഇന്ത്യ ആദ്യമായി പിന്നിലായ നിമിഷം. എന്നിരുന്നാലും, കളിയിലെ ഇന്ത്യയുടെ ആദ്യ പെനാൽറ്റി കോർണർ ഗോളാക്കി മാറ്റിക്കൊണ്ട് ഹർമൻപ്രീത് അതിവേഗം സ്കോർ സമനിലയിലാക്കി.
രണ്ടാം ക്വാർട്ടറിൽ ഹർമൻപ്രീത് വീണ്ടും ഗോൾ കണ്ടെത്തി, ലീഡും വിജയവും ഉറപ്പിച്ചു. ഈ വിജയത്തോടെ ഗ്രൂപ്പ് മത്സരങ്ങളെല്ലാം ജയിച്ച് ഒന്നാം സീഡായി ഇന്ത്യ സെമിയിൽ ഇടംപിടിച്ചു.