സീസൺ-ഓപ്പണിംഗ് ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്സിന് തയ്യാറാകുന്ന മാക്സ്വെവെർസ്റ്റാപൻ റെഡ് ബുൾ ഏറ്റവും വേഗതയുള്ള ടീമല്ല ഇപ്പോൾ എന്ന് പറഞ്ഞു. എന്നാൽ സീസൺ തുടങ്ങി മുന്നോട്ട് പോകുമ്പോൾ കാര്യങ്ങൾ മാറും എന്നും നിലവിലെ ഫോർമുല വൺ ചാമ്പ്യൻ മാക്സ്വെ വെർസ്റ്റാപൻ പറഞ്ഞു.

ആൽബർട്ട് പാർക്കിൽ, തുടർച്ചയായി അഞ്ചാമത്തെ ഡ്രൈവർ കിരീടത്തിനായി പോരാടുന്ന വെർസ്റ്റാപ്പൻ, വിന്റർ ടെസ്റ്റിംഗിൽ മക്ലാരൻ്റെയും ഫെരാരിയുടെയും ശക്തമായ പ്രകടനത്തെ അംഗീകരിച്ചു, പക്ഷേ റെഡ് ബുള്ളിൻ്റെ വേഗതയെക്കുറിച്ചുള്ള ആശങ്കകൾ കാര്യമാക്കേണ്ടതില്ല എന്ന് അദ്ദേഹം പറഞ്ഞു..
“ഞങ്ങൾ ഇപ്പോൾ ഏറ്റവും വേഗതയുള്ളവരല്ലെന്ന് എനിക്കറിയാം,” വെർസ്റ്റാപ്പൻ വ്യാഴാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. “എന്നാൽ, ഇത് വളരെ നീണ്ട സീസണാണ്. ഫോർമുല വണ്ണിൽ എല്ലായ്‌പ്പോഴും ഒരുപാട് കാര്യങ്ങൾ പെട്ടെന്ന് മാറാം.”
2024-ലെ അബുദാബി ഫൈനലിൽ താൻ ആറാം സ്ഥാനത്തേക്ക് ഓടിച്ചതിനെക്കാൾ മെച്ചമാണ് നിലവിലെ റെഡ് ബുൾ കാറെന്നും, പരിഹരിക്കാൻ ഇനിയും പ്രശ്‌നങ്ങളുണ്ടെന്നും ഡച്ചുകാരൻ പറഞ്ഞു.
“ഈ വാരാന്ത്യത്തിലും അതിനുശേഷവും ഞങ്ങൾ കൂടുതൽ കാര്യങ്ങൾ കണ്ടെത്തുമെന്ന് ഞാൻ ഊഹിക്കുന്നു. എന്നാൽ ഞങ്ങൾ പരമാവധി ശ്രമിക്കും. അതായത്, ഞങ്ങൾക്ക് ഇത കൂടുതൽ ചെയ്യാൻ ഇപ്പോൾ ഇല്ല,” അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച മെൽബണിലെ റേസ് ആൽബർട്ട് പാർക്കിൽ വെർസ്റ്റപ്പൻ്റെ ഫോർമുല വൺ അരങ്ങേറ്റത്തിന്റെ 10ആം വാർഷികം കൂടെയാകും.