ഫോർമുല 1 സീസൺ 2025ന് ഇന്ന് ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്‌സിലൂടെ തുടക്കം. മെൽബണിലെ ആൽബർട്ട് പാർക്ക് സർക്യൂട്ടിലാണ് മത്സരം, ഇന്ത്യൻ സമയം രാവിലെ 9:30-ന് റേസ് ആരംഭിക്കും. ഓസ്‌കാർ പിയാസ്‌ട്രിയെ മറികടന്ന് യോഗ്യത റൗണ്ടിൽ ഒന്നാമത് എത്തിയ ലാൻഡോ നോറിസ് ആണ് പോൾ പൊസിഷന റേസ് ആരംഭിക്കുക.

ഈ സീസൺ ഫെരാരിയിലേക്ക് മാറിയ ലൂയിസ് ഹാമിൽട്ടന്റെ നീക്കവും ലിയാം ലോസണുമായി മാക്‌സ് വെർസ്റ്റപ്പനെ പങ്കാളിയാക്കുന്നതും ഈ സീസണിൽ ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്. ഇന്ത്യൻ ആരാധകർക്ക് FanCode ആപ്പിലും വെബ്‌സൈറ്റിലും റേസ് തത്സമയം കാണാം.