റഷ്യൻ ഗ്രാന്റ് പ്രീയിൽ ബോട്ടാസ്, പെനാൽട്ടി നേരിട്ട ലൂയിസ് ഹാമിൾട്ടൻ മൂന്നാമത്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഫോർമുല വൺ റഷ്യൻ ഗ്രാന്റ് പ്രീയിൽ മൈക്കിൾ ശുമാർക്കറിന്റെ വിജയ റെക്കോർഡിനൊപ്പം എത്താൻ സാധിക്കാതെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ലൂയിസ് ഹാമിൾട്ടൻ. അനുവദിക്കപ്പെട്ട സ്ഥലത്ത് അല്ലാതെ പരിശീലന തുടക്കം നടത്തിയ ഹാമിൾട്ടനു രണ്ടു തവണ 5 സെക്കന്റ് പിഴ ആണ് ലഭിച്ചത്. ഇതോടെ പോൾ പൊസിഷനിൽ തുടങ്ങിയ ഹാമിൾട്ടൻ ഒരു ഘട്ടത്തിൽ വളരെ പിന്നിൽ പോയി. ഈ അവസരം മുതലെടുത്ത ബോട്ടാസ് റേസിൽ ആധിപത്യം കണ്ടത്തി. രണ്ടാം സ്ഥാനത്ത് സമാനമായ നിലയിൽ ഡ്രൈവ് ചെയ്ത റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പനും തന്റെ അവസരം മുതലാക്കി. ഒന്നാം സ്ഥാനത്ത് മെഴ്‌സിഡസിന്റെ ബോട്ടാസ് എത്തിയപ്പോൾ രണ്ടാമത് റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പനും എത്തി. ഇതോടെ മൂന്നാമത് ആയ തന്റെ സഹ ഡ്രൈവർ ഹാമിൾട്ടനുമായുള്ള ഡ്രൈവർമാരുടെ ലോക ചാമ്പ്യൻഷിപ്പിലെ അകലം ബോട്ടാസ് കുറച്ചു.

സീസണിൽ ഇത് ആറാം തവണയാണ് ഹാമിൾട്ടൻ, ബോട്ടാസ്, വെർസ്റ്റാപ്പൻ എന്നിവർ പോഡിയത്തിൽ ഫിനിഷ് ചെയ്യുന്നത്. വലിയ കാണികളെ ഉൾക്കൊള്ളിച്ച് നടത്തിയ റഷ്യൻ ഗ്രാന്റ് പ്രീ ജയത്തിനു ശേഷം തന്റെ വിമർശകർക്കു നേരെ ബോട്ടാസ് വിമർശനം ഉന്നയിക്കുകയും ചെയ്തു. കരിയറിലെ ഒമ്പതാം ജയം ആണ് ബോട്ടാസിന് ഇത്. തനിക്ക് ലഭിച്ച പിഴക്ക് നേരെ വലിയ വിമർശനം ആണ് ഹാമിൾട്ടൻ നടത്തിയത്. അതേസമയം ചിലപ്പോൾ ഹാമിൾട്ടൻ ഈ വിഷയത്തിൽ കൂടുതൽ അന്വേഷണങ്ങൾ നേരിടാനും സാധ്യത ഉണ്ട്. കിരീടം തേടി കുതിക്കുന്ന മെഴ്‌സിഡസ് തങ്ങളുടെ പോയിന്റുകൾ വീണ്ടും ഉയർത്തി. അതേസമയം മറ്റൊരു മോശം ദിവസം ആയി ഫെരാരിക്ക് ഇന്നും. ചാൾസ് ലെക്ലെർക്ക് ആറാമത് ആയപ്പോൾ വെറ്റൽ 13 സ്ഥാനത്ത് ആയി.