ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ലാന്റോ നോറിസ്! പോഡിയം ഫിനിഷ് ചെയ്തു നിക്കോ!

Wasim Akram

Picsart 25 07 06 21 44 24 585
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ആദ്യ രണ്ടു സ്ഥാനങ്ങളും സ്വന്തമാക്കി ബ്രിട്ടീഷ് ടീം മക്ലാരൻ. തന്റെ രാജ്യത്തെ ഗ്രാന്റ് പ്രീയിൽ ഒന്നാം സ്ഥാനം നേടിയ ലാന്റോ നോറിസ് കരിയറിലെ ആദ്യ ബ്രിട്ടീഷ് ഗ്രാന്റ് പ്രീ ജയമാണ് ഇന്ന് കുറിച്ചത്. നോറിസിന്റെ സഹ ഡ്രൈവർ ആയ ഓസ്‌ട്രേലിയയുടെ ഓസ്കാർ പിയാസ്ട്രി രണ്ടാം സ്ഥാനം നേടിയതോടെ മക്ലാരന് ഇത് ഇരട്ടിമധുരം ആയി.

ബ്രിട്ടീഷ്

19 സ്ഥാനത്ത് റേസ് തുടങ്ങിയ കിക്ക് സാബറിന്റെ ജർമ്മൻ ഡ്രൈവർ നിക്കോ ഹൾക്കൻബർഗ് ആണ് മൂന്നാമത് എത്തിയത്. തന്റെ 239 മത്തെ റേസിൽ ഇത് കരിയറിൽ ആദ്യമായാണ് 37 കാരനായ നിക്കോ ഫോർമുല 1 പോഡിയം ഫിനിഷ് ചെയ്യുന്നത്. ഫെറാറിയുടെ ലൂയിസ് ഹാമിൾട്ടൻ നാലാമത് എത്തിയപ്പോൾ റെഡ് ബുള്ളിനും മാക്‌സ് വെർസ്റ്റാപ്പനും നിരാശയുടെ അഞ്ചാം സ്ഥാനത്ത് തൃപ്തിപ്പെടേണ്ടി വന്നു.