നിലവിലെ ലോക ചാമ്പ്യൻ മാക്സ് വെർസ്റ്റപ്പനെ വെറും 0.895 സെക്കൻഡിൽ പിറകിലാക്കി, ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്‌സിൽ ലാൻഡോ നോറിസ് വിജയം നേടി. സീസൺ ഓപ്പണറിൽ തന്നെ വിജയം ഉറപ്പാക്കാൻ ആയത് മക്ലാരൻ ഡ്രൈവറിന് ആത്മവിശ്വാസം നൽകും. മോശം കാലാവസ്ഥ ആയത് കൊണ്ട് തന്നെ ആർക്കും എളുപ്പമായിരുന്നില്ല ഇന്നത്തെ റേസ്.

മേഴ്‌സിഡസിൻ്റെ ജോർജ് റസ്സൽ മൂന്നാമനായി പോഡിയം പൂർത്തിയാക്കി, അതേസമയം, ഫെരാരി അരങ്ങേറ്റത്തിൽ ലൂയിസ് ഹാമിൽട്ടൺ 10-ാം സ്ഥാനത്താണ് ഫിമിഷ് ചെയ്തത്.
ഈ വിജയത്തോടെ, നോറിസ് സീസൺ മികച്ച രീതിയിൽ ആരംഭിച്ചിരിക്കുകയാണ്, അതേസമയം വെർസ്റ്റപ്പനും റെഡ് ബുള്ളും അടുത്ത മത്സരത്തിൽ തിരിച്ചുവരാൻ നോക്കും. അടുത്ത ആഴ്ച ചൈനയിൽ ആണ് അടുത്ത റേസ്.