ജപ്പാനിൽ കൂടി വരുന്ന കോവിഡ് രോഗികളുടെ എണ്ണം കാരണം ജപ്പാനീസ് ഗ്രാന്റ് പ്രീ ഈ വർഷവും റദ്ദാക്കി. കഴിഞ്ഞ വർഷവും ജപ്പാനീസ് ഗ്രാന്റ് പ്രീ റദ്ദ് ചെയ്തിരുന്നു. ഒക്ടോബർ 8 മുതൽ 10 വരെ തീയതികൾ ആയിരുന്നു ജപ്പാനീസ് ഗ്രാന്റ് പ്രീ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് കേസുകൾ നിരന്തരം കൂടുന്നതിനാൽ ഗ്രാന്റ് പ്രീ റദ്ദാക്കാൻ ജപ്പാൻ ഭരണകൂടം തീരുമാനിക്കുക ആയിരുന്നു.
സീസണിൽ ഇതോടെ റദ്ദാക്കപ്പെടുന്ന രണ്ടാമത്തെ ഗ്രാന്റ് പ്രീ ആണിത്. നേരത്തെ നവംബറിൽ നടക്കേണ്ട ഓസ്‌ട്രേലിയൻ ഗ്രാന്റ് പ്രീയും റദ്ദാക്കപ്പെട്ടിരുന്നു. അതേസമയം സീസണിൽ 23 റേസുകൾ നടത്തുക എന്നത് തങ്ങളുടെ ലക്ഷ്യം ആയിരിക്കും എന്ന് ഫോർമുല വൺ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ 2 പുതിയ ഗ്രാന്റ് പ്രീ വേദികൾ ഫോർമുല വൺ അധികൃതർക്ക് കണ്ടത്തേണ്ടി വരും. ഇതിനകം 11 റേസുകൾ ആണ് സീസണിൽ ഇതുവരെ നടന്നത്.