സ്വന്തം നാട്ടിൽ ഓറഞ്ചു കടലിനു മുന്നിൽ ജയം കണ്ടു വെർസ്റ്റാപ്പൻ, രണ്ടാമത് ആയി ഹാമിൾട്ടൻ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഫോർമുല വണ്ണിൽ സ്വന്തം നാട്ടിലേക്ക് മൂന്നു പതിറ്റാണ്ടുകൾക്ക് ശേഷം തിരിച്ചു വന്ന ഗ്രാന്റ് പ്രീയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. വേദിയിൽ തടിച്ചു കൂടിയ പതിനായിരക്കണക്കിന് ഓറഞ്ചു ആരാധകർക്ക് ഇത് വലിയ ആഘോഷം തന്നെയായി. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പനെ രണ്ടു തവണ മറികടക്കാനുള്ള മെഴ്‌സിഡസ് ശ്രമം അതിജീവിച്ചാണ് താരം ഒന്നാം സ്ഥാനം നിലനിർത്തിയത്. നന്നായി ഡ്രൈവ് ചെയ്‌തെങ്കിലും രണ്ടാം സ്ഥാനത്ത് ആയി ലൂയിസ് ഹാമിൾട്ടൻ. പിറ്റ് സ്റ്റോപ്പിൽ മെഴ്‌സിഡസ് ടീം വരുത്തിയ അബദ്ധത്തെ പിന്നീട് ഹാമിൾട്ടൻ വിമർശിച്ചു.

ഡച്ച് ഗ്രാന്റ് പ്രീയിൽ ജയം കണ്ടതോടെ വെർസ്റ്റാപ്പൻ ഹാമിൾട്ടനെക്കാൾ ലോക ചാമ്പ്യൻഷിപ്പിൽ 3 പോയിന്റുകൾ മുന്നിലെത്തി. മെഴ്‌സിഡസിന്റെ വെറ്റാറി ബോട്ടാസ് ആണ് റേസിൽ മൂന്നാമത് എത്തിയത്. ടീം നിർദേശം ലംഘിച്ച് ഏറ്റവും വേഗതയുള്ള ലാപ്പ് പൂർത്തിയാക്കിയ ബോട്ടാസിനെ പിന്നീട് ഹാമിൾട്ടൻ മറികടക്കാൻ നിർബന്ധിതമായി. ആൽഫയുടെ പിയരെ ഗാസ്‌ലി നാലാമത് ആയപ്പോൾ ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് അഞ്ചാമതും ആൽഫിന്റെ ഫെർണാണ്ടോ അലോൺസോ ആറാമതും ആയി. ഏഴാം സ്ഥാനത്ത് ഫെരാരിയുടെ കാർലോസ് സൈൻസ് എത്തിയപ്പോൾ വെർസ്റ്റാപ്പന്റെ റെഡ് ബുൾ സഹ ഡ്രൈവർ സെർജിയോ പെരസ് എട്ടാമതായി.