മെക്സിക്കൻ ഗ്രാന്റ് പ്രീയിൽ ഹാമിൾട്ടനെ മറികടന്നു ബോട്ടാസിന് പോൾ പൊസിഷൻ

20211107 041323

ഫോർമുല വണ്ണിൽ മെക്സിക്കൻ ഗ്രാന്റ് പ്രീയിൽ പോൾ പൊസിഷൻ നേടി മെഴ്‌സിഡസിന്റെ ഫിന്നിഷ് ഡ്രൈവർ വെറ്റാറി ബോട്ടാസ്. സഹ ഡ്രൈവർ ലൂയിസ് ഹാമിൾട്ടനെ മറികടന്നു ആണ് ബോട്ടാസ് യോഗ്യതയിൽ ഒന്നാമത് എത്തിയത്. മറ്റു ഡ്രൈവർമാർക്ക് വലിയ അവസരം ഒന്നും നൽകാത്ത വിധം ആണ് ബോട്ടാസ് മെക്‌സിക്കോയിൽ ഡ്രൈവ് ചെയ്തത്.

അതേസമയം രണ്ടാമത് ആയെങ്കിലും വലിയ നിരാശനല്ല ഹാമിൾട്ടൻ. അതേസമയം റെഡ് ബുള്ളിന്റെ മോശം ദിവസം ആയിരുന്നു ഇത്. മാക്‌സ് വെർസ്റ്റാപ്പൻ, സെർജിയോ പെരസ് എന്നിവർ മൂന്നാമതും നാലാമതും ആയി യോഗ്യത കണ്ടങ്കിലും റേസിൽ വേഗത കണ്ടത്താൻ റെഡ് ബുൾ ബുദ്ധിമുട്ടി. കടുത്ത കിരീടപോരാട്ടം നടക്കുന്ന ഇക്കുറി മെക്‌സിക്കോ ഗ്രാന്റ് പ്രീ ഹാമിൾട്ടനും വെർസ്റ്റാപ്പനും വളരെ നിർണായകം തന്നെയാണ്.

Previous articleഅവസാനം വിയർത്തെങ്കിലും നെയ്മറിന്റെയും, എമ്പപ്പെയുടെയും മികവിൽ പി.എസ്.ജി ജയം
Next articleകരിയറിൽ 400 ഗോളുകൾ തികച്ചു നെയ്മർ