പികെ എൽ ക്ലാസിക്കോയ്ക്ക് മുന്നേ തിരികെയെത്തും

- Advertisement -

ബാഴ്‌സലോണ സെന്റർ ബാക്ക് ജറാഡ് പികെ എൽ ക്ലാസിക്കോയ്ക്ക് മുന്നേ തിരികെ എത്തും എന്ന് ബാഴ്‌സലോണയുടെ അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ സീസണിൽ ഭൂരിഭാഗവും പരിക്ക് കാരണം നഷ്ടപ്പെട്ട പികെ തിരികെ എത്തിയ ഉടനെ വീണ്ടും പരിക്കേറ്റ പുറത്ത് പോവുക ആയിരുന്നു. കോപ ഡെൽ റേ മത്സരത്തിനിടയിൽ ആയിരുന്നു പികെയ്ക്ക് പരിക്കേറ്റത്. താരഎം ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. ഒരു മാസത്തിൽ അധികം പുറത്തിരിക്കേണ്ടി വരും എന്നായിരുന്നു നേരത്തെ റിപ്പോർട്ടുകൾ. എന്നാൽ പികെ ഇപ്പോൾ ഇന്റർ നാഷണൽ ബ്രെക്ക് കഴിഞ്ഞ ഉടനെ തിരികെ എത്തവും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ആഴ്ച തന്നെ താരം ടീമിനൊപ്പം പരിശീലനം ആരംഭിക്കും. അറോഹോ പരിക്ക് മാറി എത്തിയത് കൊണ്ട് പികെയുടെ അഭാവം വലിയ രീതിയിൽ ബാഴ്‌സലോനയെ ബാധിക്കില്ല എന്നാണ് കോമാനും വിശ്വസിക്കുന്നത്.ഏപ്രിൽ രണ്ടാം വാരമാണ് എൽ ക്ലാസിക്കോ നടക്കുന്നത്. ലാലിഗ കിരീട പോരാട്ടത്തിൽ വളരെ നിർണായകമായ പോരാട്ടമാകും അത്.

Advertisement