പരിശീലക വേഷത്തിൽ ഉടൻ മടങ്ങിയെത്തും എന്ന് സിദാൻ

Newsroom

Picsart 23 02 17 21 09 21 932
Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിന്റെ മുൻ മാനേജർ സിനദിൻ സിദാൻ പരിശീലനത്തിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു, ഉടൻ തന്നെ ക്ലബ് ഫുട്ബോളിലേക്ക് തിരിച്ചുവരുമെന്ന് സൂചനയും നൽകി. ആൽപൈൻ എഫ് 1 ഇവന്റിൽ സംസാരിക്കുമ്പോൾ, തനിക്ക് ഇപ്പോൾ സമയമുണ്ടെന്നും എന്നാൽ അത് എത്രത്തോളം നീണ്ടുനിൽക്കും എന്ന് ഉറപ്പില്ലെന്നും സിദാൻ പറഞ്ഞു. വീണ്ടും കോച്ചിംഗിലേക്ക് മടങ്ങി എത്തുക തന്നെയാണ് തന്റെ ആത്യന്തിക ലക്ഷ്യമെന്നും ഫ്രഞ്ചുകാരൻ പറഞ്ഞു.

സിദാൻ 23 02 17 21 09 34 835

തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും രണ്ട് ലാ ലിഗ കിരീടങ്ങളും നേടിയ വിജയകരമായ പ്രകടനത്തിന് ശേഷം സിദാൻ 2018ൽ ആദ്യം റയൽ മാഡ്രിഡ് ജോലി ഉപേക്ഷിച്ചിരുന്നു. പിന്നീട് 2019ൽ തിരികെയെത്തി വീണ്ടും ലലിഗ കിരീടം നേടി. 2021ൽ വീണ്ടും റയൽ മാഡ്രിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞു. അതിനു ശേഷം പിന്നെ ഒരു ജോലിയും ഏറ്റെടുത്തിട്ടില്ല.

ഫ്രാൻസ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം അദ്ദേഹം ഏറ്റെടുക്കും എന്നായിരുന്നു ഏവരും കരുതിയത്. എന്നാൽ ദിദിയർ ദെഷാംപ്‌സ് തന്റെ കരാർ 2024 വരെ നീട്ടിയതോടെ, അന്താരാഷ്ട്ര മാനേജ്‌മെന്റിലേക്ക് സിദാന്റെ മടങ്ങിവരവിനുള്ള സാധ്യത അവസാനിച്ചു. ഈ ജൂണിൽ പരിശീലകനായി തിരിച്ചുവരാൻ ആണ് തന്റെ ശ്രമം എന്നും സിദാൻ ഇന്ന് പറഞ്ഞു.