സിദാനുമായി സംസാരിക്കാൻ കഴിയാത്തതായിരുന്നു റയലിലെ പ്രശ്നം എന്ന് യോവിച്

Newsroom

റയൽ മാഡ്രിഡ് വിട്ട് ലോണിൽ ജർമ്മനിയിലേക്ക് പോയ യോവിച് ഇപ്പോൾ ഗംഭീര ഫോമിലാണ്‌. ഫ്രാങ്ക്ഫർടിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ അടിക്കാൻ യോവിചിനായി. ഇതുവരെ റയലിനായി ആകെ രണ്ടു ഗോളുകളാണ് യോവിചിനായിരുന്നത്. തന്റെ മികച്ച ഫോമിന് കാരണം ഫ്രാങ്ക്ഫർട് തനിക്ക് ഹോം പോലെ ആയതു കൊണ്ടാണ് എന്ന് യോവിച് പറഞ്ഞു.

റയൽ മാഡ്രിഡിൽ സിദാനോട് സംസാരിക്കാൻ തനിക്ക് ആയിരുന്നില്ല എന്ന് യോവിച് പറഞ്ഞു. സിദാന് ഇംഗ്ലീഷ് അറിയാത്തത് ആണ് പ്രശ്നം എന്നും യോവിച് പറഞ്ഞു. ഫ്രാങ്ക്ഫർടിൽ ഹട്ടറുമായി സംസാരിക്കുന്നതിന് ആ പ്രശ്നമില്ല എന്നും യോവിച് പറഞ്ഞു. ഈ ക്ലബും സിറ്റിയും തനിക്ക് യോജിച്ചതാണെന്നും ഫ്രാങ്ക്ഫർടിനെ കുറിച്ച് യോവിച് പറഞ്ഞു.