വ്യത്യസ്തമായ കിറ്റുകളാണ് അടുത്ത കാലത്തായി ഫുട്ബാൾ ക്ലബ്ബുകൾ ആരാധകർക്കായി സർപ്രൈസായി ഒരുക്കുന്നത്. റഷ്യൻ ലോകകപ്പിലെ നൈജീരിയയയുടെ സ്‌പൈസി കിറ്റും ഇതുപോലെ ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ച വിഷയമായതാണ്. എന്നാൽ വ്യത്യസ്തമായ കിറ്റ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത് റഷ്യൻ പ്രീമിയർ ലീഗ് ടീമായ
യെനിസെയ് ക്രസ്‌നോയർസ്‌ക് ആണ്.
ക്ലബ് ചരിത്രത്തിൽ ആദ്യമായിട്ടാണ് യെനിസെയ്‌ക്ക് ടോപ്പ് ലീഗായ പ്രീമിയർ ലീഗ് പ്രമോഷൻ ലഭിക്കുന്നത്. ചരിത്രമെഴുതുന്ന സീസണിൽ വ്യത്യസ്തമായ കിറ്റ് ക്ലബ് ഇറക്കി. നേവി ബ്ലൂ കളറുള്ള ഹോം കിറ്റിൽ അൻപത് സിംഹങ്ങളുടെ തലയാണ് ആലേഖനം ചെയ്തിരിക്കുന്നത്. അതെ സമയം എവേ കിറ്റിൽ പള്ളിയും യെനിസെയ് പുഴയുമടങ്ങുന്ന സ്വന്തം നഗരത്തിന്റെ ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വൈറലായ കിറ്റിന് അനുകൂലമായ പ്രതികരണമാണ് ക്ലബ്ബിന്റെ ആരാധകരിൽ നിന്നുമുണ്ടായത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
