കോർത്തോ അല്ലാതെ മറ്റാര്? മികച്ച ഗോൾ കീപ്പർക്കുള്ള യാഷിൻ അവാർഡ് നോമിനേഷൻ പട്ടിക പുറത്ത് വന്നു

മികച്ച ഗോൾ കീപ്പർക്ക് ഫ്രാൻസ് ഫുട്‌ബോൾ നൽകുന്ന യാഷിൻ അവാർഡ് നോമിനേഷൻ പട്ടിക പുറത്ത് വന്നു. റയൽ മാഡ്രിഡിനു ചാമ്പ്യൻസ് ലീഗ്, ലാ ലീഗ കിരീടങ്ങൾ നേടി നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ച ബെൽജിയം ഗോൾ കീപ്പർ തിബോ കോർത്തോ ഉറപ്പിച്ച അവാർഡിൽ കോർത്തോയെ കൂടാതെ 9 പേരുകൾ കൂടിയുണ്ട്. ലിവർപൂളിന്റെ മികവിന് പ്രധാനപങ്കു വഹിച്ച ബ്രസീലിയൻ ഗോൾ കീപ്പർ ആലിസൺ, മാഞ്ചസ്റ്റർ സിറ്റിയുടെ പ്രീമിയർ ലീഗ് കിരീടനേട്ടത്തിൽ നിർണായക സംഭാവന നൽകിയ ബ്രസീലിയൻ ഗോൾ കീപ്പർ എഡേർസൺ എന്നിവർ പതിവ് പോലെ നോമിനേഷൻ നേടി.

എ.സി മിലാനു സീരി എ കിരീടം നേടി നൽകിയതിൽ വലിയ പങ്ക് വഹിച്ച ഫ്രഞ്ച് ഗോൾ കീപ്പർ മൈക്ക് മൈഗ്നം ടോട്ടൻഹാം ഗോൾ കീപ്പറും ഫ്രഞ്ച് ഒന്നാം നമ്പറും ആയ ഹ്യൂഗോ ലോറിസ് എന്നിവരും നോമിനേഷൻ നേടി. സെനഗലിന്റെ ആഫ്രിക്കൻ കിരീട നേട്ടത്തിൽ നിർണായക സംഭാവന നൽകിയ ചെൽസി ഗോൾ കീപ്പർ എഡാർഡ് മെന്റി, ബയേണിന്റെ ഇതിഹാസ ഗോൾ കീപ്പർ മാനുവൽ ന്യൂയർ, ഫ്രാങ്ക്ഫർട്ടിന്റെ യൂറോപ്യൻ കിരീട നേട്ടത്തിൽ വലിയ പങ്ക് വഹിച്ച ജർമ്മൻ ഗോൾ കീപ്പർ കെവിൻ ട്രാപ്പ്, അത്‌ലറ്റികോ മാഡ്രിഡിന്റെ സ്ലൊവാന്യൻ ഗോൾ കീപ്പർ യാൻ ഒബ്ളാക്, സെവിയ്യയുടെ മൊറാക്കൻ ഗോൾ കീപ്പർ യാസിൻ ബോന്യോ എന്നിവർ ആണ് നോമിനേഷൻ നേടിയ മറ്റ് താരങ്ങൾ.

Story highlight : Yashin award nominees are out, Courtois leads the race.

Comments are closed.