മെസ്സിക്ക് ഒപ്പം വീണ്ടും ജോലി ചെയ്യണം – സാവി

- Advertisement -

ലയണൽ മെസ്സിക്ക് ഒപ്പം വീണ്ടും ജോലി ചെയ്യാൻ സാധിക്കും എന്നാണ് തന്റെ പ്രതീക്ഷ എന്നു ബാഴ്സ ഇതിഹാസം സാവി. മെസ്സി ബാഴ്സയിൽ തന്നെ തുടരും എന്നും പുതിയ കരാർ താരം അർഹിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഖത്തർ ടീം അൽ സാദിന്റെ പരിശീലകനാണ് മെസ്സിക്കൊപ്പം കളിച്ചിരുന്ന സാവി.

സാവി ബാഴ്സയിലേക്ക് പരിശീലക റോളിൽ തിരികെ എത്തിയേക്കും എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് സാവി പ്രൊഫഷണലായി വീണ്ടും മെസ്സിക്ക് ഒപ്പം ചേരണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. ബാഴ്സക്ക് മെസ്സിയേയും, മെസ്സിക്ക് ബാഴ്സയെയും ആവശ്യമാണ്. താൻ മെസ്സിയുമായി ഇപ്പോഴും മികച്ച സൗഹൃദമാണ് പുലർത്തുന്നത് എന്നും മുൻ സ്പാനിഷ് ദേശീയ ടീം അംഗമായ സാവി വെളിപ്പെടുത്തി.

Advertisement